Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പള്ളിക്കത്തോട് ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് ഇന്‍റര്‍വ്യൂ നടത്തും. ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍റ് നെറ്റ് വര്‍ക്ക് മെയിന്‍റനന്‍സ്, വയര്‍മാന്‍ എന്നീ ട്രേഡുകളിലാണ് നിയമനം.
ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍: 0481 2551062
date
- Log in to post comments