Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലയിൽ മന്ത്രി എ.സി. മൊയ്തീൻ സല്യൂട്ട് സ്വീകരിക്കും

74-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികൾ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ആഗസ്റ്റ് 15 ന് തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടക്കും. രാവിലെ 9.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ദേശീയ പതാക ഉയർത്തും. തുടർന്ന് മന്ത്രി അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർ പങ്കെടുക്കും. ജില്ലാതല പരിപാടിയിലെ പങ്കാളിത്തം നൂറിൽ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്.

date