Skip to main content

തദ്ദേശ വോട്ടർ പട്ടിക:  കണ്ടെയിന്റ്‌മെന്റ് സോണുകളിലെ വോട്ടർമാർക്ക് ഹിയറിംഗിന് ഓൺലൈൻ സൗകര്യം

 

സംസ്ഥാനത്ത് കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയിന്റ്‌മെന്റ് സോണുകളിലെ വോട്ടർമാർക്ക് ഹിയറിംഗിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുളള ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് അവ സ്‌കാൻ ചെയ്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഇ-മെയിൽ ആയി അയയ്ക്കാവുന്നതും ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോകോൾ വഴിയോ ഹിയറിംഗ് നടത്താവുന്നതുമാണ്.
പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സമർപ്പിക്കുന്ന ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് പാസ്‌പോർട്ടിന്റെ ബന്ധപ്പെട്ട പേജുകൾ സഹിതം സ്‌കാൻ ചെയ്ത് അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഇ-മെയിൽ ആയി അയയ്ക്കാം.
വോട്ടർ പട്ടിക സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്നവർക്ക്  ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോ കോൾ വഴിയോ ഹിയറിംഗ് നടത്തുന്നതിനുളള സാങ്കേതിക സൗകര്യം ഉപയോഗിക്കാം.
പി.എൻ.എക്‌സ്. 2715/2020

date