Skip to main content

സെലക്ഷൻ ട്രയൽസ്: ഷോർട്ട്‌ലിസ്റ്റ് ചെയ്ത വിദ്യാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം ജി.വി രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ വിദ്യാലയങ്ങളിലേക്ക് 2020-21 അധ്യയന വർഷത്തേക്കുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കാൻ നടത്തിയ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്ത കുട്ടികളിൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ പട്ടിക  http://gvrsportsschool.org/talenthunt ൽ പ്രസിദ്ധീകരിച്ചു.  ഓൺലൈൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും.  തിയതി പിന്നീട് അറിയിക്കും.  കൂടുതൽ വിവരങ്ങൾക്ക്: 0471 2326644.
പി.എൻ.എക്‌സ്. 2716/2020

date