Skip to main content

ഇൻസ്ട്രക്ടർ: ഓൺലൈൻ അഭിമുഖം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് വകുപ്പിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് തസ്തികയിലെ താത്കാലിക അധ്യാപക നിയമനത്തിന് ആഗസ്റ്റ് 19ന് രാവിലെ 11ന് ഓൺലൈൻ അഭിമുഖം നടത്തും.  ഒന്നാം ക്ലാസ്സോടെ റഗുലർ ബി.കോമും കൊമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമയുമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം wptctvm@yahoo.co.in ൽ ആഗസ്റ്റ് 17ന് മുമ്പ് അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  
പി.എൻ.എക്‌സ്. 2718/2020

date