Post Category
മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം
സംസ്ഥാനത്തെ ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെട്ട കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷ അനുബന്ധരേഖകള്‍ സഹിതം സെപ്തംബര്‍ 10 നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം വിലാസത്തില്‍ നല്‍കണം. അപേക്ഷാഫോമും വിശദ വിവരങ്ങളും www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0484-2429130.
(പി.ആര്‍.കെ നമ്പര്‍ 2140/2020)
date
- Log in to post comments