Skip to main content

മഴക്കെടുതി: 7.9 ലക്ഷം നഷ്ടം  

ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 10) കനത്ത മഴയില്‍ 20 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. രണ്ട് കിണറുകള്‍ക്കും നാശമുണ്ടായതില്‍ ആകെ 7.9 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. കൊട്ടാരക്കര താലൂക്കില്‍  ഇന്നലെ മാത്രം ഏഴ് വീടുകളാണ് ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നത്. ഇവിടെ ഒരു കിണറിനും നാശമുണ്ട്. 5.3 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കി.
കൊല്ലത്ത് നാലു വീടുകള്‍ക്ക് നാശമുണ്ടായതില്‍ 80,000 രൂപയാണ് നഷ്ടം. പത്തനാപുരത്ത്  നാലു വീടുകള്‍ക്കാണ് നാശം. നഷ്ടം 77,000 രൂപ. കരുനാഗപ്പള്ളിയില്‍ മൂന്ന് വീടിനും ഒരു കിണറിനും നാശമുണ്ടായതില്‍ 73,000 രൂപയുടെ നഷ്ടം കണക്കാക്കി. കുന്നത്തൂരിലും പുനലൂരിലും ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ നഷ്ടം യഥാക്രമം 20,000, 10,000 രൂപയായി കണക്കാക്കി.
(പി.ആര്‍.കെ നമ്പര്‍ 2144/2020)

 

date