കൂടുതല്‍ ബോട്ട് സര്‍വീസുമായി ജലഗതാഗതവകുപ്പ്
ആലപ്പുഴ: കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകള്‍ ഓടിച്ച് സംസ്ഥാന ജലഗതാഗതവകുപ്പ്. ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥലങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും പോകാനും കിടപ്പുരോഗികള്‍ക്കുമായാണ് അധിക ബോട്ട ്‌സര്‍വീസ് നടത്തുന്നത്. ഓരോ മണിക്കൂറിടവിട്ടും ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പതിവ് സര്‍വീസുകള്‍ക്ക് പുറമെ 16 യാത്ര ബോട്ടുകളാണ് ജലഗതാഗത വകുപ്പ് കുട്ടനാട്ടില്‍ എത്തിച്ചിരിക്കുന്നത്.
എസി റോഡില്‍ ഗതാഗത തടസ്സമുണ്ടായതിനാല്‍ ദുരിതബാധിതര്‍ക്ക് ചങ്ങനാശേരിയിലേക്ക് പോകാന്‍ ഞായറാഴ്ച രാവിലെ മുതല്‍ പ്രത്യേക സര്‍വീസും നടത്തുന്നുണ്ട്. രാമങ്കരി കെസി പാലത്തില്‍ നിന്നാണ് ചങ്ങനാശേരിയിലേക്ക് ബോട്ട് ഓടിക്കുന്നത്. കാവാലം, പുളിങ്കുന്ന്, നെടുമുടി ഭാഗങ്ങളെ രാമങ്കരി കെസി പാലവുമായി ബന്ധിപ്പിക്കാനും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ആലപ്പുഴയില്‍ നിന്ന് ആളുകളുടെ ആവശ്യമനുസരിച്ച് അധിക സര്‍വീസും നടത്തി വരുന്നുണ്ട്.
ആലപ്പുഴയിലുള്ള ബോട്ടുകള്‍ക്ക് പുറമേ മുഹമ്മയില്‍ നിന്നും എറണാകുളത്തു നിന്നുമായി 16 ബോട്ടുകളാണ് അധികമായി ജില്ലയില്‍ എത്തിച്ചിരിക്കുന്നതെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു.
- Log in to post comments