Skip to main content

സൗജന്യ കരിയര്‍ വെബിനാര്‍ നടത്തുന്നു

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനത്തിനു ശേഷം 'ഉപരിപഠന കോഴ്‌സുകളും ജോലിസാധ്യതകളും' എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് വഴി സൗജന്യ കരിയര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.  കരിയര്‍ വിദഗ്ധര്‍ രതീഷ് കുമാര്‍ എസ്, സജീവ് എം (റിട്ട.എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി) എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 17ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തങ്ങളുടെ പേരും മേല്‍വിലാസവും 8304057735 എന്ന നമ്പരിലേയ്ക്ക് വാട്ട്‌സ് ആപ്പ് ചെയ്യേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0477-2230622 .

date