Post Category
മുഹമ്മ ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ മന്ദിരം ഉദ്ഘാടനം ഓഗസ്റ്റ് 17ന് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും
ആലപ്പുഴ : മുഹമ്മ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുതിയ മന്ദിരം ഈ മാസം 17ന് രാവിലെ 10മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചതാണ് മുഹമ്മ പഞ്ചായത്തിന്റെ പുതിയ കെട്ടിടം. 2018ല്‍ നിര്‍മ്മാണം ആരംഭിച്ച ഓഫീസ് മന്ദിരത്തിനായി 75 ലക്ഷമാണ് മന്ത്രി അനുവദിച്ചത്. ഇരു നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ലളിതമായി നടത്തുന്ന ചടങ്ങില്‍ എ.എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments