Skip to main content

കോവിഡ് പ്രതിജ്ഞയെടുക്കും

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും കുറഞ്ഞത് നാല് പ്രധാന ജംഗ്ഷനുകളില്‍ ഈ മാസം 12 ന് കോവിഡ് പ്രതിജ്ഞയെടുക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജനങ്ങളും പോലീസും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക അകലം പാലിച്ച് എവിടെയാണോ ഉള്ളത് ആ സ്ഥലത്തു വച്ച് പ്രതിജ്ഞയെടുക്കണം. പോലീസ് ഉദ്യോഗസ്ഥര്‍ പ്രധാന ജംഗ്ഷനുകളില്‍ നിന്ന് പ്രതിജ്ഞ മറ്റുള്ളവര്‍ക്ക് ചൊല്ലിക്കൊടുക്കണം. സ്ഥലം തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എല്ലാ എസ് എച്ച് ഒമാരും ചെയ്യേണ്ടതാണെന്നും, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും  ജില്ലാപോലീസ് മേധാവി പറഞ്ഞു.

 

date