Skip to main content

കോവിഡ് 19: ജില്ലയില്‍ 635 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 ബാധിതരായി  ജില്ലയില്‍ നിലവില്‍ 635 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (ഓഗസ്റ്റ് 10) ജില്ലയില്‍ 147 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 34245 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 32890 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 302 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 143 സാമ്പിളുകൾ അയച്ചു. 2442 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1768 പേർ രോഗമുക്തി നേടി. ഇനി 423 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

ഇതുവരെ 94698 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 960 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10982 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
 

date