Post Category
ഉള്ളിയേരി പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ വർദ്ധിച്ചു വരുന്ന ജനതിരക്ക് കണക്കിലെടുത്ത് ഇന്ന് (ഓഗസ്റ്റ് 11) മുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുക്കാവിൽ അറിയിച്ചു.
കച്ചവട /വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴ് മണിക്ക് തുറന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് അടക്കണം. ഹോട്ടലുകൾക്ക് പാർസൽ നൽകുന്നതിനായി രാത്രി ഏഴ് മണിവരെ പ്രവർത്തിക്കാം. ഉപഭോക്താക്കൾ വ്യാപാരസ്ഥാപനത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നത് പരമാവധി ഒഴിവാക്കണം. മാസ്ക്, സാനിറ്റെസർ എന്നിവ സ്ഥിരമായി ഉപയോഗിക്കണം. സ്ഥാപനങ്ങളിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ പേരും ഫോൺ നമ്പറും കൃത്യമായി രേഖപ്പെടുത്തുക എന്നീ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക്
http://x.qkopy.com/ulliyeri എന്ന ലിങ്ക് പരിശോധിക്കുക.
date
- Log in to post comments