Skip to main content

മാഹി ബൈപാസ് നിർമാണത്തിൽ പരിസരപ്രദേശങ്ങളിൽ ഉണ്ടായ വെള്ളക്കെട്ട് പ്രശ്നം ഉന്നതതല സംഘം സന്ദർശിച്ചു

 

 

മാഹി ബൈപ്പാസ് നിർമ്മാണത്തിൽ അഴിയൂരിലെ വിവിധ പ്രദേശങ്ങളിൽ രൂപംകൊണ്ട വെള്ളക്കെട്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ഹൈവേ അതോറിറ്റിയുടെ പ്രതിനിധി തദ്ദേശസ്വയംഭരണ വകുപ്പിലെ റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ രാജീവൻ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

അമ്പലത്തിൽ കണ്ടി, കക്കടവ് പ്രദേശം, ജി എം ജെ ബി സ്കൂൾ, ഗ്രീൻസ്‌  ഹോസ്പിറ്റൽ  പരിസരം, മനയിൽ ക്ഷേത്രപരിസരം,  പരദേവതാ കുളം പരിസരം, അണ്ടി കമ്പനി  റോഡ്, രണ്ടാം ഗേറ്റ് പരിസരം എന്നീ സ്ഥലങ്ങളിലാണ് സന്ദർശനം നടത്തിയത്.

ബൈപാസ് നിർമ്മാണത്തിൽ വെള്ളക്കെട്ട് ഉണ്ടായി ധാരാളം വീട്ടുകാർ മാറി താമസിക്കേണ്ടതായി വരികയും അതിശക്തമായ വെള്ളം വിവിധ സ്ഥലങ്ങളിൽ ഒഴുകിയത് കാരണം വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു. കൂടാതെ വെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്കിനെ തടയുന്ന നിർമ്മാണങ്ങൾ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. വിശദമായ പ്രൊപ്പോസൽ നാഷണൽ ഹൈവേ അതോറിറ്റിക്ക് നൽകി വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതാണെന്ന് എഞ്ചീനിയർ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് വി പി ജയൻ, സെക്രട്ടറി ടി.  ഷാഹുൽ ഹമീദ്, എ.ഇ. സിമി  ഭാസ്കർ, മാഹി ബൈപാസ് കൺസൾട്ടൻസി പ്രതിനിധി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

 

date