Skip to main content

പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ജേര്‍ണലിസം കോഴ്‌സ്

 

പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ് ക്ലബുമായി സഹകരിച്ച് പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന ഒരു വര്‍ഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് 20 വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ പരീക്ഷ മാര്‍ക്കിന്റെയും ഇന്റര്‍വ്യൂവില്‍ ലഭിക്കുന്ന മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. പ്രായപരിധി 28 വയസ്സ്. www.icsets.org യില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2533272, ഇ-മെയില്‍: icsets@gmail.com.  
 

date