Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

 

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കളില്‍ 2018-2019, 2019-2020 വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച കായിക ഇനങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാനതല കലോത്സവങ്ങളിലും, സര്‍വ്വകലാശാല തലത്തിലും ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷാഫോറം www.peedika.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 10. ഫോണ്‍: 0495 2372434.
 

date