Skip to main content

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

 

സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങ്ങിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ആഗസ്റ്റ് 17 നകം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.  

ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസികസ്/ കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനകൂല്യത്തിന് അര്‍ഹത ഉണ്ടാകൂ. ഫോണ്‍ : 0495 2383780 ഇ-മെയില്‍ : ddfcalicut@gmail.com
 

date