Skip to main content

ഓണ്‍ലൈന്‍ സെമിനാര്‍

 

 

                                                                                 
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്സ് സ്പീച്ച് ഹിയറിംഗ് 'മുച്ചുണ്ടും മുറി അണ്ണാക്കും പ്രാരംഭത്തില്‍ തന്നെ ശസ്ത്രക്രിയ നല്‍കേണ്ടതിന്റെ ആവശ്യകത'എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു. ക്ലെഫ്റ്റ് ആന്‍ഡ് ക്രേനിയോഫേഷ്യല്‍ സര്‍ജറി വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ഡോ.മാത്യു.പി.സി സെമിനാര്‍ നടത്തുക. ആഗസ്റ്റ് 14ന് രാവിലെ 10.30 മുതല്‍ 11.30 മണി വരെ കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലാണ് സെമിനാര്‍. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും.  പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. വിലാസം - ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍ - 673 020. ഫോണ്‍ :0495 2378920.

 

date