Skip to main content

വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്ററായി

 

 

 

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. വലിയങ്ങാടിയില്‍ 25 പേര്‍ക്ക് കോവിഡ് പോസിറ്റീവായതില്‍ 19 പേരാണ് ചികിത്സയിലുള്ളത്. വെള്ളയില്‍ 28 പേര്‍ക്ക് രോഗം ബാധിച്ചു. 25 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം 14 ആയി.

 

date