Skip to main content

മൂന്ന് റോഡുകളുടെ ഉദ്ഘാടനം ഇന്ന് (ആഗസ്ത് 11ന് ) മന്ത്രി ജി സുധാകരന്‍ നിർവ്വഹിക്കും

 

 

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട മൂന്ന് റോഡുകളുടെ ഉദ്ഘാടനം ഇന്ന് (ആഗസ്ത് 11 ) ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത് വുകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും.  പുല്‍പറമ്പ പാഴൂര്‍ കൂളിമാട് റോഡ്, ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡ്, പെരിങ്ങളം - കുരിക്കത്തൂര്‍ - പെരുവഴിക്കടവ് റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് ചാത്തമംഗലം അങ്ങാടി പരിസരത്ത് വെച്ച് നിർവ്വഹിക്കുക.

 

പരിപാടിയില്‍ പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങിൽ പങ്കെടുക്കും.

date