Post Category
ക്ഷേമനിധി: ക്യാഷ് അവാര്‍ഡ്
കലാ-കായിക ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്കുന്നു. 2018-19, 2019-20 വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച കായിക ഇനങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാനതല കലോത്സവങ്ങളിലും സര്‍വകലാശാല തലത്തിലും ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. 3,000 രൂപയാണ് ക്യാഷ് അവാര്‍ഡ്. അപേക്ഷാ ഫോം peedika.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 10. ഫോണ്‍: 04832734409, 9633548156, 9496361934.
date
- Log in to post comments