Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
തലപ്പുഴ ഗവ.എഞ്ചിനീയറിംഗ് കോളജില്‍ ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഫിസിക്‌സ്, കെമിസ്ട്രി, ഹ്യൂമാനിറ്റീസ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അസിസ്ന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങള്‍ക്ക് എം.ടെക് ബിരുദവും (പി.എച്ച്.ഡി/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം), ശാസ്ത്ര വിഷയങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും (പി.എച്ച്.ഡി/നെറ്റ്/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം) ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 15 നകം tiny.cc/wydadhoc20 എന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments