കടകളിലും സ്ഥാപനങ്ങളിലും എഴുതാതെ കടക്കാം
ഇനി മുതല്‍ കടകളിലും സ്ഥാപനങ്ങളിലും കടക്കും മുന്‍പ് പേര്, ഫോണ്‍ നമ്പര്‍ എന്നിവ എഴുതാന്‍ നില്‍ക്കണ്ട. മൊബൈല്‍ എടുത്ത് ഒന്ന് സ്‌കാന്‍ ചെയ്താല്‍ മതി. കടകള്‍ക്കും മറ്റും മുന്നിലുള്ള ക്യൂ ആര്‍ കോഡ് വഴി വിവരങ്ങള്‍ രേഖപ്പെടുത്തും. ഓഫീസുകള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളിലും ഇത് ബാധകമാണ്.
https://covid19jagratha.kerala.nic.in/ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കടകള്‍ക്കും മറ്റും ക്യൂ ആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് ജാഗ്രതാ പോര്‍ട്ടലില്‍ കയറാം. കടകളില്‍ എത്തുന്നവര്‍ക്ക് ഒട്ടിച്ച് വച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ഫോണില്‍ രേഖപ്പെടുത്താം.
ഓഫീസ് മേലധികാരി, കടയുടമ എന്നിവര്‍ക്ക് ദിവസേന എത്തിയ സന്ദര്‍ശകരുടെ പട്ടിക എടുക്കാനാകും. വന്നുപോയവരില്‍ രോഗബാധയുണ്ടായാല്‍ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നും ക്യൂ ആര്‍ കോഡ് സംവിധാനം എല്ലാവരും ഉപയോഗിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2167/2020)
- Log in to post comments