Post Category
വീടുകളിലെത്തി മത്സ്യവില്‍പ്പന പാടില്ല - ജില്ലാ കലക്ടര്‍
വീടുകളില്‍ എത്തി മത്സ്യവില്‍പ്പന നടത്തുന്നത് അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് നിയന്ത്രണം. രജിസ്റ്റര്‍ ചെയ്യാതെ ഒരാളെയും കടലില്‍ പോകാന്‍ അനുവദിക്കില്ല. രജിസ്‌ട്രേഷന് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഉദ്യോഗസ്ഥര്‍ സഹായം നല്‍കും. മത്സ്യത്തൊഴിലാളികള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2164/2020)
date
- Log in to post comments