Skip to main content

പുതുമോടിയില്‍ കൊതുമ്പില്‍ തെക്കേക്കര കോളനി നടപ്പിലാക്കിയത് ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ഇന്ന്(ആഗസ്റ്റ് 12)

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള അംബേദ്കര്‍  സ്വാശ്രയ ഗ്രാമം പദ്ധതിയിലൂടെ പുതുമോടി കൈവരിച്ചിരിക്കുകയാണ് നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൊതുമ്പില്‍ തെക്കേക്കര കോളനി. പദ്ധതിയുടെ കീഴില്‍ ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ  നടപ്പിലാക്കിയത്. പുതുക്കിയ കോളനിയുടെ ഉദ്ഘാടനം ഇന്ന്(ആഗസ്റ്റ് 12) രാവിലെ 11 30 ന് പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
സ്വാശ്രയ ഗ്രാമം പദ്ധതിയുടെ ഭാഗമായി കോളനിയില്‍ നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ പൊയ്കയില്‍,  പൊയ്കയില്‍-നാടല്ലൂര്‍, ടി വി സെന്റര്‍-നാടല്ലൂര്‍,  ആലുവിള-മുകളില്‍ ഭാഗം എന്നീ നാല് റോഡുകളുടെ  കോണ്‍ക്രീറ്റിംഗ് നടന്നു. കൂടാതെ സംരക്ഷണ ഭിത്തി,  നടപ്പാത എന്നിവയും പൂര്‍ത്തിയാക്കി.  കുടിവെള്ള പദ്ധതിക്കായി  11 പൊതു ടാപുകളും സ്ഥാപിച്ചു.  
ഉദ്ഘാടന ചടങ്ങില്‍ പി അയിഷാ പോറ്റി എംഎല്‍എ   അധ്യക്ഷയാകും. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ പി  ശ്രീകല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ജഗദമ്മ ടീച്ചര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഇ എസ് അംബിക,  ബ്ലോക്ക് പഞ്ചായത്ത് അംഗം കെ  ചിത്ര വത്സല, വാര്‍ഡ് മെമ്പര്‍ കെ ഉദയകുമാര്‍  കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ എസ് ആര്‍ സച്ചിന്‍ ദാസ്  തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2159/2020)

 

date