Post Category
ഭക്ഷ്യവിഭവ കിറ്റ് വിതരണം 13 മുതല്‍
കോവിഡ് 19 മായി ബന്ധപ്പെട്ട ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണത്തോടനുബന്ധിച്ചുള്ള ഭക്ഷ്യ വിഭവ കിറ്റ് എ എ വൈ കാര്‍ഡ് ഉടമകള്‍ക്ക് ആഗസ്റ്റ് 13 മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസം റേഷന്‍ കൈപ്പറ്റിയ കടകളില്‍ നിന്നും കിറ്റും കൈപ്പറ്റാം. സപ്ലൈകോയുമായി ബന്ധപ്പെട്ട് റേഷന്‍ കടകളില്‍ ആവശ്യമായ സ്റ്റോക്കും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2161/2020)
date
- Log in to post comments