Post Category
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികളില്‍ 2018-19, 2019-20 അധ്യയന വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച കായിക ഇനങ്ങളില്‍ ദേശീയതലത്തിലും സംസ്ഥാനതല കലോത്സവങ്ങളിലും സര്‍വകലാശാല തലത്തിലും ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. അപേക്ഷ ംംം.ുലലറശസമ.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ ലഭിക്കും. അംഗത്തിന്റെ ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ആധാല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, സമ്മാനാര്‍ഹമായ ഇനത്തിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ സെപ്തംബര്‍ 10 നകം ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2792248 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2156/2020)
date
- Log in to post comments