Post Category
പട്ടികവര്‍ഗ സംരംഭകര്‍ക്ക് വായ്പ: അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പട്ടികവര്‍ഗ സംരംഭകര്‍ക്ക് വായ്പാ പദ്ധതികളിലേക്ക് ആപേക്ഷിക്കാം. പട്ടികവര്‍ഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീയുവാക്കള്‍ യോഗ്യരാണ്.
പ്രായം 18നും 55നും ഇടയില്‍. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയരുത്. സ്വയംതൊഴിലുകളായ കൃഷിഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ ഏതിലും ഗുണഭോക്താവിന് ഏര്‍പ്പെടാം.
വായ്പാ തുക ആറു ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരച്ചടയ്ക്കണം. ഈടായി കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 2157/2020)
date
- Log in to post comments