Skip to main content

വെബിനാര്‍ സംഘടിപ്പിച്ചു. 

പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച്  പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ നെന്മാറ ഗംഗോത്രി ട്രസ്റ്റുമായി സഹകരിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. വെബിനാര്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സി.ബി.എസ്.ഇ സ്‌കൂള്‍ സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിരാ രാജന്‍ ഉദ്ഘാടനം ചെയ്തു.  തിരുവനന്തപുരം റീജണല്‍ ഔട്ട്റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എ. ബീന, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി, തൃശൂര്‍ ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ അസി.ഡയറക്ടര്‍  ജോര്‍ജ്ജ് മാത്യു, വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ പ്രജിത്ത് കുമാര്‍, ഗംഗോത്രി ട്രസ്റ്റ് സെക്രട്ടറി ഡോ. പി. യു. രാമാനന്ദ്, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സി. സായ്നാഥ് എന്നിവര്‍ പങ്കെടുത്തു.

date