Post Category
മഞ്ചേശ്വരം താലൂക്കില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗീകമായും തകര്‍ന്നു
മഴക്കെടുതിയില്‍ മഞ്ചേശ്വരം താലൂക്കില്‍ ഇത് വരെ ഏഴ് വീടുകള്‍ പൂര്‍ണമായും പതിനഞ്ച് വീട് ഭാഗികമായും തകര്‍ന്നു. 22 കുടുംബങ്ങളില്‍ നിന്നായി 99 പേര് വീട് മാറിത്താമസിച്ചു. നിലവില്‍ ക്യാമ്പുകളൊന്നുമില്ല. ഉപ്പള മുസോടി കടപ്പുറത്ത് ഒരു റോഡ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. കഴിഞ്ഞ ജൂണില്‍ പുത്തിഗെ പഞ്ചായത്തിലെ എടനാട് വില്ലേജില്‍ 24 വയസുകാരന് മണ്ണിടിഞ്ഞ് വീണ് മരിച്ചിരുന്നു.
ചെമ്മനാട് വില്ലേജിലെ ആഗസ്റ്റ് 11ന് പുലര്‍ച്ചെ നാലിന് ഉണ്ടായ ശക്തമായ മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു.15,000 രൂപയുടെ നാശനഷ്ടം കണക്കാക്കി.
date
- Log in to post comments