Skip to main content

ആരോഗ്യസെമിനാര്‍ ഇന്ന്

 

കൊച്ചി: ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ സെമിനാര്‍ ഇന്ന് (മാര്‍ച്ച് 10) ഉച്ചയ്ക്ക് രണ്ടിന് വാഴൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍ നടക്കും. ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്‌കലാദേവി അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് സി.എം. ജോണ്‍, സിഡിഎസ് ചെയര്‍പഴ്‌സണ്‍ സിന്ധു ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോട്ടയം ജനറല്‍ ആശുപത്രിയിലെ ഡോ. അജിത് ആരോഗ്യസെമിനാര്‍ നയിക്കും. കുടുംബശ്രീ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍.

 

date