കോവിഡ് നിയന്ത്രണം കഴിഞ്ഞ്; പരിസ്ഥിതി പഠന ക്ലാസ്
കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 സംബന്ധമായ നിയന്ത്രണങ്ങള്‍ നീങ്ങിയ ശേഷം സ്‌കൂള്‍/കോളജ് തുറക്കുന്നതനുസരിച്ച് അതത് സ്ഥാപനങ്ങളില്‍ പരിസ്ഥിതി പഠന ക്ലാസുകള്‍ നടത്തുന്നു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ അംഗങ്ങള്‍ക്കാണിത്. ഉച്ചവരെ പരിസ്ഥിതി സംബന്ധമായ ക്ലാസും ഉച്ചയ്ക്ക് ശേഷം പരിസ്ഥിതി/വന്യജീവി സംബന്ധമായ ഫിലിം പ്രദര്‍ശനവും ഉള്‍പ്പടെയാണ് ക്യാമ്പ്. കൂടാതെ ഏകദിന വനദര്‍ശന പരിപാടിയും സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ ചിന്നക്കട വനശ്രീ കോംപ്ലക്‌സിലെ സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ 8547603695, 8547603696, 8547603697, 8547603698, 8547603699 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2171/2020)
- Log in to post comments