സംയുക്ത പ്രൊജക്ടുകളുടെ അവതരണം : സെമിനാര്‍ നടത്തി.
ജില്ലയില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന വിവിധ പ്രൊജക്ടുകള്‍ ഏകികരിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെ നേത്യത്വത്തില്‍ സെമിനാര്‍ നടത്തി. കോട്ടക്കുന്ന് ഡി.ടി.പി.സി. ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്താന്‍ കഴിയുന്ന പദ്ധതികളുടെ അവതരണം സെക്രട്ടറി പ്രീതി മേനോന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രൊജക്ടുകളുടെ അവതരണവുമുണ്ടായിരുന്നു. പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണവും വിവരണവും ഡപ്യുട്ടി പ്ലാനിംഗ് ഓഫിസര്‍ എന്‍.കെ. ശ്രീലത നിര്‍വഹിച്ചു.
ഡി.പി.സി. അംഗങ്ങളായ സലിം കുരുവമ്പലം, ഇ.എന്‍. മോഹന്‍ദാസ്, സി.അബ്ദുല്‍ നാസര്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ പി.പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments