വിവാഹ ധനസഹായത്തിന് അ പേക്ഷിക്കാംം
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രൊബേഷന്‍ സംവിധാനത്തിന്റെ ഭാഗമായി നിലവില്‍ രണ്ട് വര്‍ഷമോ അതിലധികമോ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരുന്നവരുടെ പെണ്മക്കള്ക്ക് 30,000- രൂപ വിവാഹ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവാഹം നടന്ന് ആറ് മാസത്തിനുശേഷവും ഒരുവര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിച്ചിരിക്കണം. വിവാഹം നടന്ന പെണ്‍കുട്ടിയുടെ പിതാവ്/മാതാവ് അല്ലെങ്കില്‍ 2 പേരുമോ 2 വര്‍ഷമോ അധിലധികമോ തടവു ശിക്ഷ അനുഭവിച്ചുവരുന്നവരായിരിക്കണം. റേഷന്‍ കാര്‍ഡ് ബിപില്‍ ആയിരിക്കണം. അപേക്ഷയോടൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ജയില്‍ അന്തേവാസിയുടേയും പെണ്‍കുട്ടിയുടേയും പേരുകള്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ മകളാണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ആഫീസറുടെ സാക്ഷ്യപത്രം, നിലവില്‍ ദമ്പതികള്‍ ഒന്നിച്ചു താമസിച്ചു വരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍) സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. തടവുശിക്ഷ അനുഭവിച്ചുവരുന്ന പിതാവ്/മാതാവ് അല്ലെങ്കില്‍ വിവാഹിതയായ പെണ്‍കുട്ടി എന്നിവരിലൊരാള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അതാത് ജയില്‍സൂപ്രണ്ടുമാര്‍ /പ്രൊബേഷന്‍ ആഫീസര്‍ എന്നിവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0486-2220126. അപേക്ഷഫോറം നേരിട്ട് ആഫീസില്‍ നിന്നോ അല്ലെങ്കില്‍ www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ സോഷ്യല്‍ ഡിഫന്‍സ് എന്ന ലിങ്കിലും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 15.
- Log in to post comments