ഐ.എച്ച്.ആര്.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക് സ്പോണ്‍സേഡ് സീറ്റ് പ്രവേശനം
സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചി. കോളേജ്, എറണാകുളം (ഫോണ്‍ 0484- 2575370, www.mec.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂര്‍ (ഫോണ്‍ 0479- 2451424), www.ceconline.edu), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി, (ഫോണ്‍ 0476- 2665935, www.ceknpy.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ് , ചേര്‍ത്തല (ഫോണ്‍ 0478- 2553416, www.cectl.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (ഫോണ്‍ 0469- 2677890, www.cek.ac.in), എന്നീ അഞ്ച് എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക് കോഴ്സുകളിലെ (2020-21) സ്പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, മറ്റ് അനുബന്ധ രേഖകളും 600 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും (എസ്.സി/ എസ്.റ്റിക്ക് 300 രൂപ) സഹിതം അതത് കോളേജിന്റെ വെബ്സൈറ്റില്‍ ഓഗസ്റ്റ് 21 വൈകിട്ട് നാല് മണിക്ക് മുമ്പ് ലഭിക്കണം. പ്രവേശന യോഗ്യതയും മറ്റ് വിശദവിവരങ്ങളും ഐ.എച്ച്.ആര്.ഡിയുടെ വെബ്സൈറ്റില്‍ ( www.ihrd.ac.in) ലഭിക്കും . ഇമെയില്‍ ihrd.itd@gmail.com
- Log in to post comments