Post Category
ശുചിത്വ പദവി പ്രഖ്യാപനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും
ജില്ലയില്‍ മുണ്ടൂര്‍, വെള്ളിനേഴി, ശ്രീകൃഷ്ണപുരം, പല്ലശ്ശേന, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ ശുചിത്വ പദവി പ്രഖ്യാപനം ഇന്ന് (ഓഗസ്റ്റ് 15) രാവിലെ 9 ന് കോട്ടമൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കുമെന്ന് ഹരിത കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ശുചിത്വ പദവി പ്രഖ്യാപിക്കുന്ന പഞ്ചായത്തുകള്‍ സ്വയം നിര്‍ണ്ണയം നടത്തിയാണ് പ്രഖ്യാപനത്തിന് തയ്യാറായത്. പഞ്ചായത്തുകളുടെ ഖരമാലിന്യ സംസ്കരണ സംവിധാനം സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വ മിഷന്, കുടുംബശ്രീ, ഹരിത കേരള മിഷന്, ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെട്ട അവലോകന സമിതിയാണ് വിലയിരുത്തിയത്.
date
- Log in to post comments