Skip to main content

ടെലിവെറ്ററിനറി സംവിധാനം, എമര്‍ജന്‍സി വെറ്ററിനറി ടീം എന്നിവ രൂപീകരിച്ചു

 

 

 

കൊറോണ രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ ഹോട്ട്സ്പോട്ട്്/കണ്ടെയിന്‍മെന്റ് സോണിലുളള കര്‍ഷകരുടെ സഹായത്തിനായി ടെലിവെറ്ററിനറി സംവിധാനം, എമര്‍ജന്‍സി വെറ്ററിനറി ടീം എന്നിവ രൂപീകരിച്ചു. ടെലിവെറ്ററിനറി സംവിധാനം രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. ഈ ജില്ലാ തല കോള്‍ സെന്ററിലേക്ക് കര്‍ഷകര്‍ക്ക് വിളിക്കാം. ഫോണ്‍ നമ്പര്‍. 0495 2768166. ഹോട്ട് സ്പോട്ട്/കണ്ടെയിന്‍മെന്റ് സ്ഥലങ്ങളിലുളള കര്‍ഷകരെ സഹായിക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ ലൈവ്് സ്റ്റോക്ക്  ഇന്‍സ്പെക്ടര്‍ അറ്റന്റന്റ് വാഹനം ഡ്രൈവര്‍ എന്നിവരടങ്ങിയ ഒരു എമര്‍ജന്‍സി വെറ്ററിനറി ടീം രൂപീകരിച്ചു. അതാതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച്് ടീം പ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സിന്ധു അറിയിച്ചു.    

                                                                  

date