Post Category
മഴ കുറഞ്ഞു; ജില്ലയിൽ മൂന്നു ക്യാമ്പുകൾ മാത്രം
മഴവിട്ടുനിന്നതോടെ കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ കുറഞ്ഞു. മൂന്നു ക്യാമ്പുകളിലായി അഞ്ചു കുടുംബങ്ങളിൽ നിന്നും 17 പേരാണ് നിലവിൽ താമസിക്കുന്നത്.
കോഴിക്കോട് താലൂക്കിൽ രണ്ടു വില്ലേജുകളിലായി രണ്ടു ക്യാമ്പുകളാണുള്ളത്. 15 പേരാണ് പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിലേക്ക് മാറിയത്. മാവൂര്‍ ജിഎംയുപി സ്കൂളില്‍ മൂന്ന് കുടുംബത്തിലെ 9 പേരും
കടലുണ്ടി വില്ലേജില്‍ വട്ടപ്പറമ്പ ജിഎല്‍പി സ്കൂളില്‍ ഒരു കുടുംബത്തിലെ ആറ് പേരുമാണ് ക്യാമ്പിൽ താമസിക്കുന്നത്.
വടകര താലൂക്കിൽ വാർഡ് 6 ഒഞ്ചിയം ഒരു ക്യാമ്പാണുള്ളത്. ഒരു കുടുംബത്തിലെ രണ്ടുപേരാണ് ഇവിടെ താമസം.
date
- Log in to post comments