Skip to main content

പോളിടെക്‌നിക്ക് ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍

 

ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള പൈനാവ് മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ്, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ (രണ്ടാം വര്‍ഷത്തിലേക്ക്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/വിഎച്ച്എസ്ഇ (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്) 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കും രണ്ട് വര്‍ഷത്തെ ഐടിഐ കോഴ്‌സ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ www.polyadmission.org/let എന്ന വെബ്‌സൈറ്റ് വഴി നല്‍കണം. ഈ മാസം 17 വരെ ഏകജാലകം വഴിഅപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് കോളജില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. ഫോണ്‍: 9947889441, 04862 232246, 9495513151. 

date