Skip to main content

ജവഹര്‍ നവോദയ വിദ്യാലയം; പ്ലസ് വണ്‍ പ്രവേശനം

കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് വണ്‍(കോമേഴ്‌സ്) ക്ലാസില്‍ ഒഴിവുള്ള സീറ്റുകളില്‍ മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 2019-20 അധ്യയന വര്‍ഷം ജില്ലയിലോ കേരളത്തിലോ ഏതെങ്കിലും അംഗീകൃത വിദ്യാലയത്തില്‍ നിന്ന് പത്താം ക്ലാസ് ജയിച്ചിരിക്കണം. പ്രായം 2002 ജൂണ്‍ ഒന്നിന് മുന്‍പോ 2006 മേയ് 31 ന് ശേഷമോ ജനിച്ചവരായിരിക്കരുത്. അവസാന തീയതി ആഗസ്റ്റ് 31. വിശദ വിവരങ്ങള്‍            www.navodaya.gov.in/www.nvsadmissionclasseleven.inവെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0474-2964390.
(പി.ആര്‍.കെ നമ്പര്‍ 2198/2020)

date