Skip to main content

പദ്ധതികള്‍ എം പി വിലയിരുത്തി

പൂര്‍ത്തിയാകാനുള്ള പദ്ധതികളുടെ പുരോഗതിയും അനുബന്ധ പ്രവര്‍ത്തനങ്ങളും  എന്‍ കെ പ്രേമചന്ദ്രന്‍ എം പി വിലയിരുത്തി. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ സാന്നിധ്യത്തില്‍ ഗൂഗിള്‍ മീറ്റ് വഴിയാണ് യോഗം നടന്നത്.
അനുവദിക്കപ്പെട്ട 25 കോടിയില്‍  ആരോഗ്യ-വിദ്യാഭ്യാസ, അടിസ്ഥാന വികസന മേഖലകളില്‍  24 കോടിയും   ചെലവഴിച്ചിട്ടുണ്ട്. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം ഗേറ്റ് നിര്‍മാണം, താലൂക് ഹോസ്പിറ്റലില്‍ ജനറേറ്റര്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, വിവിധ  കുടിവെള്ള പദ്ധതികള്‍ എന്നിവ പൂര്‍ത്തീകരണം നടന്ന പദ്ധതികളില്‍പ്പെടുന്നു.
പതിനേഴാം ലോക്‌സഭയില്‍ വിവിധ പദ്ധതികള്‍ക്കായി 2.50 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 3.85 കോടി രൂപയുടെ 54 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയുടെ വികസനത്തിന് പ്രാമുഖ്യം നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കും. 30 ലക്ഷത്തോളം രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്കും  അനുമതി ലഭിച്ചിട്ടുണ്ട്. പൂര്‍ത്തിയാകാനുള്ള പദ്ധതികള്‍ ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ എം പി നിര്‍ദേശിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ബ്ലോക്ക്/മുനിസിപ്പല്‍ സെക്രട്ടറിമാര്‍, പൊതുമരാമത്ത്  കെട്ടിടം-എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2200/2020)

 

date