Post Category
ഡിപ്ലോമ കോഴ്സ്
ഭാരത് സേവക് സമാജ് ജില്ലാ സെന്ററില്‍ വിവിധ കോഴ്സുകള്‍ക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ഫാഷന്‍ ഡിസൈനിഗ്, ബ്യൂട്ടി തെറാപ്പി ആന്റ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്മന്റ്, കട്ടിംഗ് ആന്റ് ടൈലറിംഗ്, എംബ്രോയിഡറികള്‍, ഫാബ്രിക് പെയിന്റിംഗ്, ഫര് മേക്കിങ്, ബാഗ് മേക്കിങ് എന്നിവയാണ് കോഴ്സുകള്‍. പ്രായം 14 നും 48 നും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍, പിന്നാക്കക്കാര്‍, മുന്നോക്ക സമുദായത്തിലെ പിന്നാക്കകാര്‍ എന്നിവര്‍ക്ക് അമ്പതു ശതമാനം ഫീസിളവ് ലഭിക്കും. അപേക്ഷഫാറവും പ്രോസ്പെക്ടസും ഓഫീസില്‍ ലഭിക്കും. അപേക്ഷ ആഗസ്റ്റ് 20 നകം പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക് സമാജ്, ഹൈസ്കൂള്‍-കോട്ടമുക്ക് റോഡ്, കൊല്ലം-13 വിലാസത്തില്‍ നല്‍കണം. ഫോണ്‍- 0474-2797478, 0474-967515.
(പി.ആര്.കെ നമ്പര്‍ 2203/2020)
date
- Log in to post comments