Skip to main content

സബ്‌സിഡി വിതരണം ഉദ്ഘാടനം ജൂണ്‍ 17 ന്

കോവിഡ് പശ്ചാത്തലത്തില്‍ കാറ്റില്‍ഫീഡ് സബ്‌സിഡി വിതരണ ഉദ്ഘാടനം ജൂണ്‍ 17 ന് രാവിലെ 10 ന് മന്ത്രി കെ രാജു ഫേസ് ബുക്ക് ലൈവില്‍ നിര്‍വഹിക്കും. www.facebook.com/K.RAJU.minister     എന്ന ഐ ഡി മുഖേന പരിപാടിയില്‍ പങ്കെടുക്കാം. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ക്ഷീരസംഘങ്ങളില്‍ കേരളാ ഫീഡ്‌സ് 14273 ബാഗ് കാലിത്തീറ്റയും മില്‍മയുടെ 10150 ബാഗ് കാലിത്തീറ്റയും സബ്‌സിഡി ഇനത്തില്‍ വിതരണം ചെയ്യും.
(പി.ആര്‍.കെ നമ്പര്‍ 2205/2020)

 

date