Post Category
ദേവികയുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായധനം കൈമാറി
ഇരിമ്പിളിയത്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ദേവികയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ധനസഹായം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ കൈമാറി. സര്‍ക്കാര്‍ ധനസഹായമായ അഞ്ച് ലക്ഷം രൂപ ദേവികയുടെ വീട്ടിലെത്തിയാണ് എം.എല്‍.എ പിതാവിന് കൈമാറിയത്.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. റജുല നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ഷംല, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എ ജലീല്‍, പഞ്ചായത്ത് മെമ്പര്‍മാരായ വി.ടി അമീര്‍, ഹേമലത, പി.എം അബ്ദുറഹിമാന്‍, കെ.മാനുപ്പ മാസ്റ്റര്‍, കെ.ടി. മൊയ്തു മാസ്റ്റര്‍, എം.മുകുന്ദന്‍ മാസ്റ്റര്‍, പി. ഷെമീം, വില്ലേജ് ഓഫീസര്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments