Skip to main content

അച്ഛീ ഹിന്ദി കോഴ്‌സ് ആരംഭിച്ചു   

 ജില്ലാ പഞ്ചായത്തും സംസ്ഥാന സാക്ഷരതാ മിഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന ഇതരഭാഷാപഠന പദ്ധതിയുടെ ഭാഗമായുള്ള അച്ഛീ ഹിന്ദി കോഴ്‌സ് ഗവ. ടിടിഐ യില്‍ ആരംഭിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജൂജോണിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശോഭ ഉദ്ഘാടനം ചെയ്തു. അസി.കോ-ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍, എം. വി.സരള , സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. ഷീബ എന്നിവര്‍ സംസാരിച്ചു.
പി എന്‍ സി/500/2018

date