Skip to main content

കാര്‍ത്തികപ്പള്ളി പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് 17ന്

 

ആലപ്പുഴ: കാര്‍ത്തികപ്പള്ളി താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് (ജൂലൈ 18, ഓഗസ്റ്റ 01 തീയതികളില്‍ പരിഗണിക്കാന്‍ ബാക്കിയുണ്ടായിരുന്ന അപേക്ഷകള്‍) ഓണ്‍ലൈനായി (ഇ-തപാല്‍) നടത്തും. ഓഗസ്റ്റ് 17ന് വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് അദാലത്ത് നടത്തുക. അദാലത്തിലേക്ക് അക്ഷയ സെന്‍റര്‍ വഴി സമയം അനുവദിച്ചു നല്‍കിയിട്ടുള്ള അപേക്ഷകര്‍ മാത്രം അനുവദിച്ച സമയത്ത് 17ന് രാവിലെ 10 മുതല്‍ അപേക്ഷ നല്‍കിയ അക്ഷയ സെന്‍ററില്‍ ഹാജരായി ജില്ല കളക്ടറോട് നേരിട്ട് സംസാരിക്കാം. പരാതികള്‍ വകുപ്പ് മേധാവികളുമായി ജില്ല കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിഹരിക്കും. അപേക്ഷകരുടെ തിരക്ക് ഒഴിവാക്കി അപേക്ഷകള്‍ എത്തിച്ചേരുന്ന അക്ഷയ സെന്‍ററുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും അദാലത്ത് നടത്തണം.

date