ജില്ലയില്‍ സഞ്ചരിക്കുന്നതും അല്ലാത്തതുമായ 26 സ്രവ പരിശോധന യൂണീറ്റുകള്‍
ആലപ്പുഴ: ജില്ലയില്‍ നിലവില്‍ സഞ്ചരിക്കുന്നതും അല്ലാത്തതുമായ 26 സ്രവ പരിശോധന യൂണീറ്റുകള്‍ (വിസ്ക്) പ്രവര്‍ത്തന സജ്ജമാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍.അനിതകുമാരി പറഞ്ഞു. 8 മൊബൈല്‍ വിസ്കുകള്‍, ബ്ലോക്കടിസ്ഥാനത്തിലുള്ള 10 എണ്ണം, ആശുപത്രികളിലായി 8 വിസ്കുകളും നിലവിലുണ്ട്. ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ 23 കിയോസ്കുകളും കെ.എം.എസ്.സി.എല്‍ ന്‍റെ 18 വിസ്കുകളും സജ്ജീകരിച്ചു വരുകയാണ്.
നോവല്‍ കൊറോണ വൈറസ് സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍, തൊണ്ടയില്‍ നിന്നും സ്രവം ശേഖരിക്കുക, അണുനശീകരണം സാധ്യമാക്കുക, സാങ്കേതിക പരിശീലനം ആവശ്യമുള്ളയിടങ്ങളില്‍ ഉറപ്പാക്കുക തുടങ്ങി വെല്ലുവിളികളേറെയുണ്ടായിരുന്നു. ആലപ്പുഴയിലെ അത് ലറ്റികോ ദി ആലപ്പി സ്പോര്‍ട്ട്സ് ക്ലബ് അനുകരണീയമായ പിന്തുണ പൊതുജന താല്പര്യാര്‍ത്ഥം നല്‍കി. കോവിഡ്-19 പരിശോധനയ്ക്ക് സാമ്പിളുകള്‍ ശേഖരിക്കാന്‍ ട്രേസ് (ടെസ്റ്റ് ആന്‍റ് റെസ്പോണ്‍സ് ഓട്ടോമൊബൈല്‍ ഫോര്‍ കോവിഡ്-19 എമര്‍ജന്‍സി ) ആദ്യ യൂണീറ്റ് വാഹനം ഇവര്‍ നല്‍കി. കേരളത്തിലെ ആദ്യത്തെ മോഡല്‍ എന്ന നിലയില്‍ ഇത് കൂടുതല്‍ വാഹനങ്ങള്‍ സജ്ജീകരിക്കാന്‍ സഹായിച്ചു.
രോഗബാധ കൂടിയ തീരദേശ മേഖലകളും ക്ലസ്റ്ററുകളും ജില്ലയില്‍ കൂടുതലുള്ളതിനാല്‍ സ്രവ പരിശോധന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ജില്ല ശ്രമിച്ചുവരുകയാണ്.
- Log in to post comments