Post Category
ജനറല്‍ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സര്‍ക്കാര്‍ നഴ്സിങ് സ്കൂളില്‍ 2020 ഒക്ടോബറില്‍ തുടങ്ങുന്ന ജനറല്‍ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷഫോറവും പ്രോസ്പെക്ടസും www.dhs.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ആലപ്പുഴ സര്‍ക്കാര്‍ നഴ്സിങ് സ്കൂള്‍ പ്രിന്‍സിപ്പലിന് ഓഗസ്റ്റ് 27ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
date
- Log in to post comments