Skip to main content

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

    ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ 2020 ആഗസ്റ്റ് 8 മുതല്‍ 15 വരെയുളള കാലയളവില്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന 'ഗന്ധഗി മുക്ത ഭാരത് ' (മാലിന്യമുക്തഭാരതം) ക്യാമ്പയിന്‍റെ ഭാഗമായി മാലിന്യമുക്തഭാരതം, മാലിന്യമുക്ത ആലപ്പുഴ എന്നീ വിഷയങ്ങളില്‍ 9-12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ഉപന്യാസമത്സരം, 6-8 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്‍റിംഗ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു.  മലയാളം. ഹിന്ദി ഭാഷകളില്‍ ഉപന്യാസം തയ്യാറാക്കാവുന്നതാണ്.  മികച്ച എന്‍ട്രികള്‍ക്ക് ശുചിത്വമിഷന്‍ സമ്മാനം നല്‍കുന്നതാണ്.  ഉപന്യാസവും പെയിന്‍റിംഗും ഓഗസ്റ്റ് 15 വൈകുന്നേരം 4 മണിക്ക് മുമ്പായി tscalappuzha@gmail.com  എന്ന ഇ-മെയില്‍ മുഖേന ലഭിക്കേണ്ടതാണ്.

date