Skip to main content

ജില്ലയില്‍ 513 പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

 

പുതുതായി വന്ന 513  പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14791  പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 82567 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  

 

പുതുതായി വന്ന 177 പേര്‍ ഉള്‍പ്പെടെ 1250 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 303 പേര്‍ മെഡിക്കല്‍ കോളേജിലും, 145 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 144   പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 125 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 147 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 106 പേര്‍ മണിയൂര്‍ നവോദയ എഫ്എല്‍ടിസിയിലും, 98 പേര്‍ എഡബ്ലിയുഎച്ച് എഫ്എല്‍ടിസിയിലും, 29   പേര്‍ എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സിയിലും 9 പേര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും 29 പേര്‍ മിംസ് എഫ് എല്‍ ടി സിയിലും, 115 പേര്‍ മറ്റ് സ്വകാര്യ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 137  പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

 

4537 സ്രവ സാംപിള്‍ പരിശോധനയ്ക്ക്് അയച്ചിട്ടുണ്ട്. ആകെ 115307 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 108497 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 105642 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 6810 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

 

ജില്ലയില്‍ ഇന്ന് വന്ന 270 പേര്‍ ഉള്‍പ്പെടെ ആകെ 3186  പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 636 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2521 പേര്‍ വീടുകളിലും, 29 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 11 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 29430 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

date